teacher

കോട്ടയം : കാഞ്ഞിരപ്പള്ളി ഐ.ടി.ഡി.പി ഓഫീസിന്റെ കീഴിലുള്ള ഏറ്റുമാനൂർ ഗവൺമെന്റ് മോഡൽ റസിഡൻഷ്യൽ ഗേൾസ് സ്‌കൂളിൽ ദിവസവേതനാടിസ്ഥാനത്തിൽ താത്കാലികമായി അദ്ധ്യാപകരെ നിയമിക്കുന്നു. എച്ച്.എസ്.എസ്.ടിയിൽ ഇംഗ്ലീഷ്, മലയാളം, ഹിസ്റ്ററി, പൊളിറ്റിക്കൽ സയൻസ്, കൊമേഴ്‌സ്, കമ്പ്യൂട്ടർ സയൻസ്, ഇക്കണോമിക്‌സ്, സോഷ്യോളജി എന്നീ വിഷയങ്ങളിലും ഹൈസ്‌കൂൾ വിഭാഗത്തിൽ മലയാളം, ഫിസിക്കൽ എഡ്യൂക്കേഷൻ വിഷയങ്ങളിലെ അദ്ധ്യാപക തസ്തികയിലും എം.സി.ആർ.ടി തസ്തികയിലുമാണ് ഒഴിവ്. സ്‌കൂളുകളിൽ താമസിച്ച് പഠിപ്പിക്കാൻ താത്പര്യമുള്ളവർ അപേക്ഷിച്ചാൽ മതി. ഏപ്രിൽ 15 ന് വൈകിട്ട് അഞ്ചിനകം അപേക്ഷിക്കണം. വിലാസം : പ്രോജക്ട് ഓഫീസർ, ഐ.ടി.ഡി.പി, കാഞ്ഞിരപ്പള്ളി, മിനി സിവിൽ സ്റ്റേഷൻ രണ്ടാംനില, കാഞ്ഞിരപ്പള്ളി പി.ഒ 686507.