വൈക്കം: സൊസൈറ്റി ഫോർ ഇന്റഗ്രേറ്റഡ് ഗ്രോത്ത് ഓഫ് ദി നേഷൻ (സൈൻ), നാഷണൽ എൻ.ജി.ഒ കോൺഫെഡറേഷൻ എന്നിവയുടെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്ക് 50 ശതമാനം ഗുണഭോക്തൃവിഹിതത്തോടെ ലാപ്‌ടോപ്പുകൾ വിതരണം ചെയ്തു. സൈൻ ചെയർമാൻ എ.എൻ.രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി രൂപേഷ് ആർ.മേനോൻ അദ്ധ്യക്ഷതവഹിച്ചു. ഗുണഭോക്തൃവിഹിതം കിഴിച്ചുള്ള 50 ശതമാനം വിഹിതം സി.എസ്.ആർ.ഫണ്ട്, മാർക്കറ്റിങ് ഫണ്ട് എന്നിവ ഉപയോഗിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. വനിതകൾക്ക് തയ്യൽമെഷീനും നൽകും.
വൈക്കം നഗരസഭ വൈസ് ചെയർമാൻ പി.ടി.സുഭാഷ്, ബി.ജെ.പി മണ്ഡലം പ്രസിഡന്റ് പി.ആർ.സുഭാഷ്, ക്യാപ്റ്റൻ വിനോദ് കുമാർ, കൗൺസിലർമാരായ എം.കെ.മഹേഷ്, കെ.ബി.ഗിരിജാകുമാരി, ലേഖ അശോകൻ, വ്യാപാരി വ്യവസായി ഏകോപനസമിതി വൈക്കം യൂണിറ്റ് പ്രസിഡന്റ് പി.ശിവദാസ്, സെക്രട്ടറി എം.ആർ.റെജി തുടങ്ങിയവർ പ്രസംഗിച്ചു.