reg

വൈക്കം : കേരള സർക്കാർ പൊതു വിദ്യാഭ്യാസ വകുപ്പ് കേരള സംസ്ഥാന സാക്ഷരതാമിഷൻ അതോറിറ്റി നടത്തുന്ന 2022-23 അദ്ധ്യായന വർഷത്തെ ഹയർ സെക്കന്ററി തുല്യതാ കോഴ്സ് രജിസ്ട്രേഷൻ ആരംഭിച്ചു. പത്താംതരം തുല്യതാ കോഴ്സിന് 17 വയസ്സ് പൂർത്തിയായവരും ഏഴാം ക്ലാസ്സ് ജയിച്ചവരും ആയിരിക്കണം. അപേക്ഷകർ 8, 9, 10 ക്ലാസ്സുകളിൽ പഠനം മുടങ്ങിയവർക്കും പത്താം ക്ലാസ്സ് തോറ്റവർക്കും അപേക്ഷിക്കാം, കോഴ്സ് ഫീസ് 1850 രൂപ, രജിസ്ട്രേഷൻ ഫീസ് 100/- രൂപ. ഹയർ സെക്കന്ററി തുല്യതാ കോഴ്സിന് അപേക്ഷകർ 22 വയസ്സ് പൂർത്തിയായവരും പത്താംക്ലാസ്സ് ജയിച്ചവരും ആയിരിക്കണം. കോഴ്സ്, രജിസ്ട്രേഷൻ ഫീസ് 2600/- രൂപ വിശദവിവരങ്ങൾക്കും, രജിസ്ട്രേഷൻ സംബന്ധമായ വിവരങ്ങൾ 8848731204 എന്ന ഫോൺ നമ്പരിൽ അറിയാം.