കോട്ടയം: തിരുനക്കര ശ്രീമഹാദേവ ക്ഷേത്രത്തിലെ ഉത്സവത്തിന് നാളെ വൈകിട്ട് 7ന് തന്ത്രി കണ്ഠരര് മോഹനരര് കൊടിയേറ്റും. 20നാണ് തിരുനക്കര പൂരം, 21ന് വലിയവിളക്ക്, 22ന് പള്ളിവേട്ട, 23ന് ആറാട്ടും നടക്കും. 8 ദിവസം ഉത്സവബലി, അഞ്ചാം ഉത്സവം മുതൽ കാഴ്ചശ്രീബലി, വേലസേവ, മയിലാട്ടം, 23ന് പതിനായിരം പേർക്കുള്ള ആറാട്ടുസദ്യ എന്നിവ നടക്കും. ഉത്സവത്തിന് ഒരു കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. അപകടസാദ്ധ്യത കണക്കിലെടുത്ത് വെടിക്കെട്ട് ഒഴിവാക്കിയെന്ന് ക്ഷേത്രോപദേശക സമിതി പ്രസിഡന്റ് ടി.സി.ഗണേഷ്, സെക്രട്ടറി അജയ് ടി. നായർ എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു .

14ന് വൈകിട്ട് 7ന് നടക്കുന്ന സമ്മേളനം സഹകരണ തുറമുഖവകുപ്പ് മന്ത്രി വി.എൻ.വാസവൻ ഉദ്ഘാടനം ചെയ്യും. ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്.പ്രശാന്ത് അദ്ധ്യക്ഷനാകും. കലാപരിപാടികളുടെ ഉദ്ഘാടനം തിരുവഞ്ചൂർ രാധാകൃഷ്ണൻ നിർവഹിക്കും. നഗരസഭാ ചെയർപേഴ്‌സൻ ബിൻസി സെബാസ്റ്റ്യൻ വൈസ് ചെയർമാൻ ബി. ഗോപകുമാർ എന്നിവർ പ്രസംഗിക്കും.. 8.30ന് പിന്നണി ഗായിക നിത്യാ മാമൻ നയിക്കുന്ന തൃശൂർ കലാസദന്റെ ഗാനമേള.


15ന് രാത്രി , 10ന് കഥകളി കഥ നളചരിതം ഒന്നാം ദിവസം,​ 16ന് രാത്രി , 7.30 ന് ആലപ്പുഴ ഭീമാസ് ബ്ലൂ ഡയമണ്ട്‌സിന്റെ ഗാനമേള, 17ന് രാത്രി , 8.30 ന് ഗോവിന്ദം ബാലഗോകുലത്തിന്റെ നൃത്തനൃത്യങ്ങൾ, 9.30 മുതൽ ചെങ്കോട്ട ഹരിഹര സുബ്രഹ്മണ്യ അയ്യരുടെ സമ്പ്രദായ ഭജന. 18ന് രാത്രി 10ന് കഥകളി, കഥ: തോരണയുദ്ധം. 19ന് രാത്രി , 10ന് കഥകളി കഥ: കിരാതം.കേരളകൗമുദി സ്‌പെഷ്യൽ കറസ്പോണ്ടന്റ് വി.ജയകുമാർ കളിവിളക്ക് തെളിക്കും. ഏഴാം ഉത്സവമായ 20ന് 22 ആനകൾ പങ്കെടുക്കുന്ന തിരുനക്കരപൂരം, വൈകിട്ട് 4ന് കിഴക്കൂട്ട് അനിയൻമാരാരും സംഘവും അവതരിപ്പിക്കുന്ന പാണ്ടിമേളം, ദേവസ്വം ആന തിരുനക്കര ശിവൻ, തൃക്കടവൂർ ശിവരാജ് എന്നവർ കിഴക്കും പടിഞ്ഞാറും ചേരുവാരങ്ങളിലായി തിടമ്പേറ്റും. 10ന് കൊല്ലം കെ.ആർ.പ്രസാദും സംഘവും അവതരിപ്പിക്കുന്ന സ്റ്റേജ് സിനിമ :ചന്ദ്രകാന്ത.


21ന് വലിയവിളക്ക്. 6ന് കാഴ്ചശ്രീബലി ദേശവിളക്കിന് തിരുവിതാംകൂർ രാജകുടുംബാംഗം അശ്വതി തിരുനാൾ റാണി ഗൗരി ലക്ഷ്മ്മിബായി ഭദ്രദീപം തെളിക്കും.. 10ന് വലിയവിളക്ക്. ഒമ്പതാം ഉത്സവദിവസമായ 22ന് പള്ളിവേട്ട. രാത്രി , 8.30ന് പിന്നണി ഗായിക അഖില ആനന്ദും ദേവനാരായണനും നയിക്കുന്ന പാലാ സൂപ്പർ ബീറ്റ്‌സിന്റെ ഗാനമേള. 12ന് പള്ളിവേട്ട എഴുന്നള്ളിപ്പ്. 23ന് ആറാട്ട് രാവിലെ 7ന് ആറാട്ടു കടവിലേക്ക് എഴുന്നെള്ളിപ്പ്, 11ന് ആറാട്ടുസദ്യ, രാവിലെ 11.30ന്രാത്രി . 10ന് ചിന്മയ സിസ്റ്റേഴ്‌സ് ചെന്നൈ രാധിക & ഉമയുടെ ആറാട്ട് കച്ചേരി, 1.30ന് ആറാട്ട് എതിരേല്പ്, , 5ന് കൊടിയി റക്ക്.