election

കോട്ടയം: കോട്ടയം പാർലമെന്റ് മണ്ഡലത്തിൽ മത്സരിക്കാൻ ഡി.സി.എസ് സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു. പട്ടികജാതി/ വർഗങ്ങളുടെ ജനസംഖ്യാനുപാതിക സംവരണം വർദ്ധിപ്പിക്കുക, ദളിത് ക്രിസ്ത‌്യാനികൾക്ക് പട്ടികാതിക്കാർക്ക് ലഭിക്കുന്ന ജനസംഖ്യാനുപാതിക സംവരണം നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാവും മത്സരിക്കുക. ഏപ്രിൽ 14ന് കോട്ടയത്ത് അംബേദ്കർ ജന്മദിനത്തിൽ അധഃസ്ഥിത വർഗ പാർട്ടി എന്ന രാഷ്ട്രീയ പാർട്ടി പ്രഖ്യാപിക്കുമെന്ന് ഡി.സി.എസ് സംസ്ഥാന പ്രസിഡന്റ് പൊയ്‌കയിൽ പ്രസന്നകുമാർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. വി.എം.ജോസഫ്, വി.പി.സന്തോഷ് കുമാർ, സനൽ, ജോയി എന്നിവർ പങ്കെടുത്തു.