കാഞ്ഞിരപ്പള്ളി: കുന്നംഭാഗം സ്‌പോർട്‌സ് സ്‌കൂൾ അന്തിമ പ്രോജക്ട് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ 27.25 കോടിയുടെ ധനാനുമതി കിഫ്ബിയിൽ നിന്ന് ലഭിച്ചതായി ചീഫ് വിപ്പ് ഡോ.എൻ.ജയരാജ് അറിയിച്ചു. സാങ്കേതിക അനുമതി നൽകി കുന്നുംഭാഗം സ്‌കൂൾ അത്യാധുനിക സൗകര്യങ്ങളോടെയുള്ള സ്‌പോർട്‌സ് സ്‌കൂൾ ആക്കുന്നതിന് നിർമ്മാണ പ്രവർത്തികൾ ഉടൻ ആരംഭിക്കാനാകും.കിഫ്ബിയുടെ സ്‌പോർട്‌സ് പ്രവർത്തികൾക്കായുള്ള സ്‌പെഷ്യൽ ഏജൻസിയായ സ്‌പോർട്‌സ് കേരളാ ഫൗണ്ടേഷനാണ് നിർമ്മാണ ചുമതല. പഴയ സ്‌കൂൾ കെട്ടിടങ്ങൾ പൊളിക്കുകയും മരങ്ങൾ മുറിച്ചുമാറ്റുന്നതും പൂർത്തിയാക്കിയിരുന്നു. നിലവിലുണ്ടായിരുന്ന പഴയ സ്‌കൂൾ കെട്ടിടത്തിന് പകരമായി എം.എൽ.എ ഫണ്ടിൽ നിന്ന് 3 കോടി 70 ലക്ഷം ചെലവഴിച്ച് പുതിയ കെട്ടിടം പൂർത്തിയാക്കി.
പദ്ധതിയിൽ
സ്‌പോർട്‌സ് സ്വിമ്മിംഗ് പൂൾ
ക്രിക്കറ്റ് നെറ്റ് പ്രാക്ടീസ്
വോളിബോൾ കോർട്ട്
200 മീറ്റർ സിന്തറ്റിക് ട്രാക്ക്
സെവൻസ് ഫുട്‌ബോൾ സിന്തറ്റിക് ടർഫ്
ഹോസ്റ്റലുകൾ
മൾട്ടിപ്പർപ്പസ് ഇൻഡോർ കോർട്ട്