കോട്ടയം: എസ്.എൻ.ഡി.പി യോഗം കുറിച്ചി ഗുരുശ്രീപുരം ഗുരുദേവ ക്ഷേത്രത്തിലെ പഞ്ചലോഹ വിഗ്രഹപ്രതിഷ്ഠയും സമർപ്പണവും 17 മുതൽ 20 വരെ നടക്കും. 17ന് വൈകിട്ട് 6.30ന് താലപ്പൊലി ഘോഷയാത്ര കുറിച്ചി ശാഖാ ക്ഷേത്രാങ്കണത്തിൽ ചങ്ങനാശേരി യൂണിയൻ വൈസ് പ്രസിഡന്റ് പി.എം.ചന്ദ്രൻ ഉദ്ഘാടനം ചെയ്യും. ശാഖാ പ്രസിഡന്റ് ജയപ്രകാശ് കുളത്തുങ്കൽ, സന്തോഷ് കല്ലുങ്കൽ തുടങ്ങിയവർ പങ്കെടുക്കും. വൈകിട്ട് 8ന് സംഗീതലയതരംഗം. 18ന് രാവിലെ 9ന് കൂട്ടമൃത്യുഞ്ജയഹോമം, ഉച്ചയ്ക്ക് 12.30ന് പ്രസാദമൂട്ട്, വൈകിട്ട് ഏഴിന് കൈകൊട്ടിക്കളി, 19ന് രാവിലെ 11.30ന് താഴികക്കുടം പ്രതിഷ്ഠ. 20ന് രാവിലെ 8.30നും 9നും മദ്ധ്യേ പെരുന്ന സന്തോഷ് തന്ത്രിയുടെ മുഖ്യകാർമികത്വത്തിൽ ഗുരുദേവ പഞ്ചലോഹ വിഗ്രഹ പ്രതിഷ്ഠ, ഉച്ചയ്ക്ക് 12.30ന് മഹാപ്രസാദമൂട്ട്, ഉച്ചയ്ക്ക് 3.30ന് ക്ഷേത്രസമർപ്പണ സമ്മേളനം യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഉദ്ഘാടനം ചെയ്യും. യൂണിയൻ പ്രസിഡന്റ് ഗിരീഷ് കോനാട്ട് അദ്ധ്യക്ഷത വഹിക്കും. സെക്രട്ടറി സുരേഷ് പരമേശ്വരൻ മുഖ്യപ്രഭാഷണം നടത്തും. ശിൽപ്പികളായ രാജു തൃക്കാക്കര, എം.സി.സുഗതപ്പൻ മരോട്ടിക്കുളം എന്നിവരെ വൈസ് പ്രസിഡന്റ് പി.എം ചന്ദ്രൻ ആദരിക്കും. യൂണിയൻ കൗൺസിലർ അജയകുമാർ, വനിതാസംഘം പ്രസിഡന്റ് ശോഭാ ജയചന്ദ്രൻ, സെക്രട്ടറി രാജമ്മ ടീച്ചർ, ജയപ്രകാശ് കുളത്തുങ്കൽ, ശ്രീനിവാസൻ ചിറയിൽ, സുജാത സുശീലൻ, ഷീലമ്മ ജോസഫ്, മഞ്ചു കെ.എൻ, പൊന്നമ്മ സത്യൻ, പ്രീതാകുമാരി സുനിൽ, പ്രശാന്ത് മാനന്താനം എന്നിവർ സംസാരിക്കും. ശാഖാ സെക്രട്ടറി ടി.ജി. രാജു കോലത്ത് സ്വാഗതവും പ്രസിഡന്റ് ജഗദീശൻ പുതുശേരിമഠം നന്ദിയും പറയും .രാത്രി 7ന് കൈകൊട്ടിക്കളി