പാലാ: സംസ്ഥാന സർക്കാർ നടപ്പാക്കിയ ലൈഫ് മിഷൻ പദ്ധതി സംസ്ഥാനത്ത് വലിയഭവന വിപ്ലവമാണ് സൃഷ്ടിച്ചതെന്ന് തോമസ് ചാഴികാടൻ എം.പി.പറഞ്ഞു.. കരൂർ ഗ്രാമപഞ്ചായത്തിൽ അൻപത് പേർക്കു കൂടി പുതിയ വീടുകളുടെ താക്കോൽദാനവും ഇരുപത്തി അഞ്ച് വീടുകൾക്കായുള്ള അനുമതിപത്ര വിതരണവും നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് അനസ്യ രാമൻ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ബെന്നി വർഗീസ്, ജില്ലാ പഞ്ചായത്തംഗം രാജേഷ് വാളിപ്ലാക്കൽ, ലാലിച്ചൻ ജോർജ്, പഞ്ചായത്ത് സെക്രട്ടറി കെ.ബാബുരാജ്, ബി.ബിനീഷ്, ജനപ്രതിനിധികൾ, വിവിധ കക്ഷി നേതാക്കൾ എന്നിവർ പ്രസംഗിച്ചു. കരൂരിൽ 134 വീടുകളാണ് ലൈഫ് പദ്ധതിയിൽ നിർമ്മിച്ചത്.
ഫോട്ടോ അടിക്കുറിപ്പ്
കരൂർ ഗ്രാമപഞ്ചായത്തിൽ ലൈഫ് മിഷനിൽപെടുത്തിയുള്ള പുതിയ വീടുകളുടെ താക്കോൽദാനം തോമസ് ചാഴികാടൻ എം.പി. നിർവ്വഹിക്കുന്നു.