ഞീഴൂർ: ഒരുമ ചാരിറ്റബിൾ ആന്റ് അഗ്രികൾച്ചറൽ സൊസൈറ്റിയുടെ മെയിൻ ഓഫീസിന്റെ ഉദ്ഘാടനവും ലാപ്‌ടോപ് വിതരണവും ചികിത്സാ സഹായ വിതരണവും ഇന്ന് നടക്കും. രാവിലെ 10ന് നടക്കുന്ന ചടങ്ങിൽ ഒരുമ പ്രസിഡന്റ് കെ.കെ.ജോസ് പ്രകാശ് അദ്ധ്യക്ഷത വഹിക്കും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീകല ദിലീപ് ഉദ്ഘാടനം ചെയ്യും. പുതിയ ഓഫീസിൽ ദിവസവും രാവിലെ 11 മുതൽ 3 വരെ വേനൽ ചൂടിന് ഒരുമയുടെ കരുതൽ എന്ന പദ്ധതി പ്രകാരം തണ്ണി മത്തൻ ജൂസ്, നാരങ്ങാവെള്ളം, സംഭാരം എന്നിവ സൗജന്യമായി വിതരണം ചെയ്യുന്നതിന്റെ ഉദ്ഘാടനവും നടക്കും.