കടുത്തുരുത്തി: കാണക്കാരി അശാഭവൻ സ്‌പെഷ്യൽ സ്‌കൂളിന്റെയും കോട്ടയം സേവനനിലയത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ ജില്ലയിലെ ഭിന്നശേഷി വിഭാഗക്കാർക്കായുള്ള സൗജന്യ മെഡിക്കൽ ക്യാമ്പ് 16ന് രാവിലെ 9 മുതൽ 1 വരെ കടുത്തുരുത്തി പഞ്ചായത്ത് ഹാളിൽ നടക്കും.
കോട്ടയം മെഡിക്കൽ കോളേജിലെ ഓർത്തോ, ജനറൽ സർജൻ , ജനറൽ മെഡിസിൻ, ഗൈനക്കോളജി, ക്ലിനിക്കൽ സൈക്കോളജി എന്നീ വിഭാഗങ്ങളിലെ വിദഗ്ദ്ധരായ ഡോക്ടർമാർ പരിശോധനയ്ക്ക് നേതൃത്വം നൽകും. മരുന്നുകൾ സൗജന്യമായി വിതരണം ചെയ്യും.രജിസ്ട്രേഷന്: 9497029301,8078268232, 9048278249.