കടുത്തുരുത്തി: കോട്ടയം എറണാകുളം സംസ്ഥാന ഹൈവെ റോഡിൽ സ്ഥിതിചെയ്യുന്ന ആപ്പാഞ്ചിറ പാലം പുതുക്കി നിർമ്മിക്കും. ഇതുമായി ബന്ധപ്പെട്ട പ്രഥാമിക പ്രവർത്തങ്ങൾക്ക് തുടക്കം കുറിക്കാൻ കടുത്തുരുത്തി നിയോജകമണ്ഡലം പൊതുമരാമത്ത് വകുപ്പ് റിവ്യൂ യോഗത്തിൽ തീരുമാനമായതായി അഡ്വ. മോൻസ് ജോസഫ് എം.എൽ.എ അറിയിച്ചു. പാലം പുതുക്കി നിർമ്മിക്കുന്നതുമായി ബന്ധപ്പെട്ട് പൊതുമരാമത്തുവകുപ്പുമന്ത്രി മുഹമ്മദ് റിയാസിന് നിവേദനം നൽകിയിരുന്നു. ഇതേത്തുടർന്നാണ് സർവ്വേ നടപടികൾ ടെൻഡർ ചെയ്യാൻ പൊതുമരാമത്തു വകുപ്പ് ബ്രിഡ്ജസ് വിഭാഗം നടപടി സ്വീകരിച്ചതെന്ന് എം.എൽ.എ വ്യക്തമാക്കി. പുതിയ പാലത്തിന് ഇരുവശവും ഫുട്പാത്തുൾപ്പെടെ 11 മീറ്റർ വീതിയുണ്ടാകും.