anil-lal
വടയാർ ഇളങ്കാവ് ഗവൺമെന്റ് യു.പി.സ്‌കൂൾ വാർഷികാഘോഷം സംവിധായകനും ഗാനരചയിതാവുമായ അനിൽ ലാൽ ഉദ്ഘാടനം ചെയ്യുന്നു

തലയോലപ്പറമ്പ്: വടയാർ ഇളങ്കാവ് ഗവ. യു.പി.സ്‌കൂൾ വാർഷികാഘോഷവും സ്‌കൂൾ പാചകപ്പുരയുടെ ഉദ്ഘാടനവും നടന്നു. വാർഷികാഘോഷം സംവിധായകനും
ഗാനരചയിതാവുമായ അനിൽ ലാൽ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് അംഗം ടി.എസ്.ശരത്ത് പാചകപ്പുരയുടെ ഉദ്ഘാടനം നിർവഹിച്ചു. പി.ടി.എ പ്രസിഡന്റ് എൻ.ആർ.റോഷിൻ അദ്ധ്യക്ഷത വഹിച്ചു. വാർഷിക സമ്മേളനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ.ഷാജിമോൾ ഉദ്ഘാടനം ചെയ്തു. എൻഡോവ്‌മെന്റ് വിതരണം വൈസ് പ്രസിഡന്റ് ലിസമ്മ ജോസഫ് നിർവഹിച്ചു. സ്ഥിരംസമിതി അദ്ധ്യക്ഷന്മാരായ കെ.പി.ഷാനോ, എം.ടി.ജയമ്മ എന്നിവർ പ്രതിഭകളെ ആദരിച്ചു. പ്രധാന അദ്ധ്യാപിക കെ.വി.ഷൈന,പഞ്ചായത്ത് അംഗങ്ങളായ അനിൽ ചെള്ളാങ്കൽ, സേതുലക്ഷ്മി അനിൽകുമാർ, പി.ടി.എ വൈസ് പ്രസിഡന്റ് സി.എൻ സന്തോഷ്, മാതൃസമിതി പ്രസിഡന്റ് നേഹ തുടങ്ങിയവർ പ്രസംഗിച്ചു.


.