കോട്ടയം: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികൾ സജീവമാകുന്നതെയുള്ളൂവെങ്കിലും ഫ്ലക്‌സ് പ്രിന്റിംഗ് സ്ഥാപനങ്ങളിൽ തിരക്കു തുടങ്ങി.വിവിധ വർണങ്ങളിൽ, ആവേശം കൊള്ളിക്കുന്ന വാചകങ്ങളോടെ സ്ഥാനാർഥികളുടെ ചിത്രങ്ങൾ സഹിതം ബോർഡുകൾ നിരത്തുകളിൽ നിറയുകയാണ്.
കൂടുതൽ പോസ്റ്ററുകളും ഫ്ളക്സുകളും ശിവകാശിയിൽ നിന്നാണ് വരുന്നതെങ്കിലും തദ്ദേശീയരെ മറന്നൊരുകളിക്ക് രാഷ്ട്രീയക്കാരുമില്ല. വോട്ടായു ഫണ്ടായും പലരൂപത്തിലുള്ള സഹായം ഇവരിൽ നിന്ന് ലഭിക്കേണ്ടതുണ്ട്. പ്ളാസ്റ്റിക് നിരോധനമുള്ളതിനാൽ തുണിയിലാണു ബോർഡുകൾ മിക്കതും തയ്യാറാക്കുന്നത്. ഒരു ചതുരശ്രയടി തുണിയിൽ പ്രിന്റ് ചെയ്യുന്നതിന് 20 രൂപയും ഫ്‌ളെക്‌സിൽ 16 രൂപയുമാണു നിരക്ക്. സ്ഥാപനങ്ങൾ അനുസരിച്ച് നിരക്കിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടാകും.
നല്ലകാലം
ഉത്സവ, പെരുന്നാൾ സീസണായതിനാൽ നോട്ടീസും പോസ്റ്ററുകളും ഫ്ളക്സുകളുമായി പ്രസുകളിൽ തിരക്കോട് തിരക്കാണ്. ഇതിന് പിന്നാല തിരഞ്ഞെടുപ്പ് സീസണിലെ വർക്ക് ബോണസാണെന്നാണ് ഇവർ പറയുന്നത്. തിരഞ്ഞെടുപ്പു കാലത്ത് 5 മുതൽ 10 ലക്ഷം രൂപയുടെ പ്രിന്റിംഗ് ഓരോ സ്ഥാപനത്തിലുമുണ്ടാകുമെന്നാണ് ഏകദേശ കണക്ക്. ഫ്ലക്‌സ് അടിക്കുന്നതിനുള്ള മരനിർമിത ഫ്രെയിമുകൾ തയാറാക്കൽ, ബോർഡുകൾ വഴിയോരങ്ങളിൽ സ്ഥാപിക്കൽ, ലോഡ് കൊണ്ടുപോകൽ എന്നിവയിലും അനുബന്ധ തൊഴിൽ ലഭിക്കുന്നതും ഈ കാലത്താണ്.
പെരുമ്പാവൂരിൽ നിന്ന് മരനിർമിത ഫ്രെയിമുകൾ തയാറാക്കി ചെയ്യുന്നവരുമുണ്ട്.
സീസണിൽ
ജില്ലയിൽപ്രിന്റിംഗ് സ്ഥാപനങ്ങൾ 200
'' തരക്കേടില്ലാത്ത ബുക്കിംഗ് ലഭിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പ് കാലം നല്ല പ്രതീക്ഷയുണ്ട്''
ജസ്റ്റിൻ,
കേരളാ പ്രിന്റേഴ്സ് അസോ. ജില്ലാ ട്രഷറർ