വൈക്കം: ഏനാദി എൽ.പി. സ്‌കൂളിന്റെ വാർഷികം സി.കെ.ആശ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ചെമ്പ് പഞ്ചായത്ത് പ്രസിഡന്റ് സുകന്യ സുകുമാരൻ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.കെ. രഞ്ജിത്ത്, ജില്ലാ പഞ്ചായത്ത് മെമ്പർ പി.എസ്. പുഷ്പമണി, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എം.കെ. ശീമോൻ. സ്‌കൂൾ മാനേജർ എം.പി. സെൻ, വാർഡ് മെമ്പർ ആശാ ബാബു പി.ടി.എ. പ്രസിഡന്റ് അജയകുമാർ, ഹെഡ്മിസ്ട്രസ് എം.കവിത എന്നിവർ സംസാരിച്ചു.