
പരീക്ഷാ തീയതി
ആറാം സെമസ്റ്റർ ബി.വോക് (2021 അഡ്മിഷൻ റഗുലർ, 2018,2019,2020 അഡ്മിഷനുകൾ റീഅപ്പിയറൻസ് - പുതിയ സ്‌കീം) പരീക്ഷകൾ മാർച്ച് 22ന് ആരംഭിക്കും.
പ്രാക്ടിക്കൽ
ജനുവരിയിൽ നടന്ന രണ്ടാം സെമസ്റ്റർ ഐ.എം.സി.എ (2022 അഡ്മിഷൻ റഗുലർ, 2017 മുതൽ 2021 വരെ അഡ്മിഷനുകൾ സപ്ലിമെന്ററി), ഡി.ഡി.എം.സി.എ (2016 അഡ്മിഷൻ സപ്ലിമെന്ററി, 2014, 2015 അഡ്മിഷനുകൾ മെഴ്‌സി ചാൻസ്) പ്രാക്ടിക്കൽ പരീക്ഷകൾ മാർച്ച് 18 മുതൽ അതത് കോളജുകളിൽ നടക്കും
പരീക്ഷാ ഫലം
രണ്ടാം സെമസ്റ്റർ സി.ബി.സി.എസ് ബി.എ പ്രൈവറ്റ് (2022 അഡ്മിഷൻ റഗുലർ, 2017-2021 അഡ്മിഷനുകൾ സപ്ലിമെന്ററി) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും 26 വരെ ഓൺലൈനിൽ അപേക്ഷിക്കാം.
അഫിലിയേറ്റഡ് കോളജുകളിലെ ഇൻറഗ്രേറ്റഡ് എം.എ/എം.എസ്സി പ്രോഗ്രാമുകളുടെ 2023 ജൂലായിൽ നടത്തിയ നാലാം സെമസ്റ്റർ (2020 അഡ്മിഷൻ റഗുലർ) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. ഒന്നാം സെമസ്റ്റർ എം.എസ്സി ഫിസിക്‌സ്(സപ്ലിമെന്ററി/മെഴ്‌സി ചാൻസ് - മെയ് 2023) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.