കോട്ടയം: തിരുനക്കര ശ്രീമഹാദേവ ക്ഷേത്രത്തിലെ പത്തു ദിവസം നീളുന്ന ഉത്സവം ഇന്നു കൊടിയേറും. വൈകിട്ട് 7ന് തന്ത്രി കണ്ഠരരു മോഹനരരുടെ മുഖ്യകാർമികത്വത്തിലാണ് കൊടിയേറ്റ്. ഇന്ന് വൈകിട്ട് 7ന് നടക്കുന്ന സമ്മേളനം സഹകരണ തുറമുഖവകുപ്പ് മന്ത്രി വി.എൻ.വാസവൻ ഉദ്ഘാടനം ചെയ്യും. ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്.പ്രശാന്ത് അദ്ധ്യക്ഷനാകും. കലാപരിപാടികളുടെ ഉദ്ഘാടനം തിരുവഞ്ചൂർ രാധാകൃഷ്ണൻ നിർവഹിക്കും. നഗരസഭാ ചെയർപേഴ്‌സൻ ബിൻസി സെബാസ്റ്റ്യൻ, വൈസ് ചെയർമാൻ ബി.ഗോപകുമാർ എന്നിവർ പ്രസംഗിക്കും.. 8.30ന് പിന്നണി ഗായിക നിത്യാ മാമൻ നയിക്കുന്ന തൃശൂർ കലാസദന്റെ ഗാനമേള.
കൺവെൻഷൻ പന്തലിൽ
രാവിലെ 11ന് സംഗീതസദസ്, 12ന് തിരുവാതിരകളി, 12.30ന് സർപ്പംപാട്ട്, 3.30ന് ഭരതനാട്യം, 5.30ന് ഭജന