പൊൻകുന്നം: ചിറക്കടവ് പഞ്ചായത്ത് മൂന്നാംവാർഡിലെ മഞ്ഞാവ് കോളനി, പത്താശ്ശാരി മേഖലയിൽ ഡെങ്കിപ്പനിബാധിതരേറുന്നു. പത്തിലേറെപ്പേർ പനിബാധിതരായി വിവിധ ആശുപത്രികളിൽ ചികിത്സയിലുണ്ട്. നാലുപേർക്ക് ഡെങ്കിപ്പനി ബാധ സ്ഥിരീകരിച്ചതായി വാർഡംഗവും പഞ്ചായത്ത് വൈസ്പ്രസിഡന്റുമായ സതി സുരേന്ദ്രൻ അറിയിച്ചു.
ഏറെ വീടുകൾ അടുത്തടുത്തുള്ള കോളനിപ്രദേശമുൾപ്പെടെയുള്ള ഭാഗമാണ് മഞ്ഞാവ്. പനിബാധ കൂടിയതോടെ മേഖലയിൽ ആരോഗ്യവകുപ്പ് അധികൃതർ ബോധവത്ക്കരണവുമായി സജീവമാണ്. ആശാവർക്കർമാരും വീടുകൾ തോറുമെത്തി സ്ഥിതിഗതികളുടെ റിപ്പോർട്ട് എടുക്കുന്നുണ്ട്. വരുംദിവസങ്ങളിൽ കൊതുകുനശീകരണപ്രവർത്തനവും നടത്തും.
വേനൽകടുത്തതോടെജലക്ഷാമംരൂക്ഷമായപ്രദേശമാണിവിടം.മിക്കവീടുകളിലുംപൈപ്പ്കണക്ഷൻ ഉണ്ടെങ്കിലുംവല്ലപ്പോഴുമാണ് വെള്ളമെത്തുന്നത്.ശുദ്ധജലക്ഷാമവും പകർച്ചവ്യാധികൾപകരാൻ കാരണമാകുമെന്നാണ് ആരോഗ്യവിദഗ്ദ്ധർപറയുന്നത്.