വാഴൂർ: വാഴൂർ ഗ്രാമപഞ്ചായത്ത് ഹോമിയോ ഡിസ്‌പെൻസറിയുടെ നേതൃത്വത്തിൽ കാലാവസ്ഥ വ്യതിയാന രോഗങ്ങളെ പ്രതിരോക്കുന്നതിന് നൂതന ഹോമിയോപ്പതി ചികിത്സാ പദ്ധതി ഋതു തുടക്കം കുറിച്ചു. ഗ്രാമപഞ്ചായത്ത് ജനകീയ അസൂത്രണപ്രകാരമാണ് പ്രത്യേക ചികിത്സാ പദ്ധതി നടപ്പിലാക്കുന്നത്. കാലാവസ്ഥ വ്യതിയാനം മൂലം ഉണ്ടാകുന്ന പകർച്ച രോഗങ്ങൾ ഉൾപ്പെടെ ആരോഗ്യ പ്രശ്‌നങ്ങൾക്കുള്ള വെല്ലുവിളികളെ പ്രതിരോധിക്കാനും ജീവിതശൈലി മാറ്റങ്ങൾക്കുള്ള അവബോധം നൽകുവാനും പഞ്ചായത്ത് വാർഡ് തലത്തിൽ പഠനം നടത്തി.ഇതിന്റെ അടിസ്ഥാനത്തിൽ വാഴൂർ ഗ്രാമപഞ്ചായത്ത് ആയുഷ് പ്രാഥമിക ആരോഗ്യ കേന്ദ്രം ഹോമിയോ ഡിസ്പൻസറി വഴി പ്രതിവാര ആരോഗ്യ ക്ലിനിക്ക് സംഘടിപ്പിക്കുകയുമാണ് പദ്ധതി ലക്ഷ്യമിടുന്നത്. വാഴൂർ ഗ്രാമപഞ്ചായത്ത് ആസൂത്രണ സമിതിയുടെ ശുപാർശ പ്രകാരം കാലാവസ്ഥ വ്യതിയാനത്തിനുള്ള ക്ലൈമറ്റ് അഡാപ്രേഷൻ കപ്പാസിറ്റി ബിൽഡിംഗ് പ്രോഗ്രാം ദീർഘകാല അടിസ്ഥാനത്തിൽ നടപ്പിലാക്കുവാൻ ലക്ഷ്യമിടുന്നതായി ഹോമിയോ മെഡിക്കൽ ഓഫീസർ ഡോ. പി. വൈ. സജിമോൻ അറിയിച്ചു.