പ്രവിത്താനം: പ്രവിത്താനം- പുലിമലക്കുന്ന്‌- ഞൊണ്ടിമാക്കൽ റോഡിലെ ദുരിതയാത്ര ഇനി പഴങ്കഥയാകും. നാലുവർഷമായി തകർന്നുകിടന്ന റോഡിന്റെ നിർമ്മാണത്തിനായി മാണി സി.കാപ്പൻ എം.എൽ.എ 1.32 കോടി രൂപ അനുവദിച്ചു. എട്ട് മീറ്റർ വീതിയിലാണ് റോഡ് നവീകരിക്കുന്നത്. ആകെത്തകർന്ന റോഡിലൂടെ കാൽനടയാത്ര പോലും മുമ്പ് സാധ്യമായിരുന്നില്ല. നിർമ്മാണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം മാണി സി.കാപ്പൻ എം.എൽ.എ നിർവഹിച്ചു. ഭരണങ്ങാനം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വിനോദ് ചെറിയാൻ അദ്ധ്യക്ഷത വഹിച്ചു. യോഗത്തിൽ സെൻ തേക്കുംകാട്ടിൽ, നിതിൻ സി.വടക്കൻ, റ്റിബിൻ തോമസ്, ജോസ് ജേക്കബ്ബ് തേക്കുംകാട്ടിൽ, എ.ജെ മാത്യു എടേട്ട്, റോയി പൊടിമറ്റം, സാജൻ മൂശാരിയേട്ട്, തോമസ് പൈക്കാട്ട്, ജോസ് മുതലക്കുഴി, ജിൽസൺ ജോസ്, നിതിൻ പ്രകാശ്, ജോജോ അമ്പഴത്തിനാംകന്നേൽ, ജോയിച്ചൻ എടേട്ട്, റ്റിൻസ് റ്റി.പി തുടങ്ങിയവർ പ്രസംഗിച്ചു.മാണി സി. കാപ്പൻ എം.എൽ.എയെ ഇളംന്തോട്ടം പൗരാവലി അനമോദിച്ചു.

ദൂരപരിധി

1.5 കിലോ മീറ്റർ

വീതി: 8 മീറ്റർ

അരകിലോമീറ്റർ ദൂരം കുറയും

പുനലൂർ മൂവാറ്റുപുഴ സ്റ്റേറ്റ് ഹൈവേയ്ക്ക് പാരലായി കടന്നുപോകുന്ന റോഡ് പ്രവിത്താനത്ത് നിന്ന് പാലായ്ക്ക് അര കിലോമീറ്റർ ദൂരം കുറയും. രണ്ട് ഘട്ടങ്ങളായാണ് നിർമ്മാണം പൂർത്തിയാക്കുക.

ഫോട്ടോ അടിക്കുറിപ്പ്

പ്രവിത്താനംപുലിമലക്കുന്ന്‌ഞൊണ്ടിമാക്കൽ ജംഗ്ഷൻ റോഡിന്റെ പുനരുദ്ധാരണ നിർമ്മാണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം മാണി സി. കാപ്പൻ എം.എൽ.എ. നിർവ്വഹിക്കുന്നു.