
കിടങ്ങൂർ: ഗൃഹോപകരണ സ്ഥാപനത്തിന്റെ മറവിൽ ഉപഭോക്താക്കളുടെ പേരിൽ ലക്ഷങ്ങൾ വായ്പ്പയെടുത്ത് മുങ്ങിയ ഉടമ പാദുവ, മൂലയിൽകരോട്ട് വീട്ടിൽ ഉണ്ണികൃഷ്ണനെ (35) കിടങ്ങൂർ പൊലീസ് അറസ്റ്റ് ചെയ്തു. കിടങ്ങൂരിൽ ആർ.ബി ഹോം ഗാലറി ഉടമയായ ഇയാൾ തവണ വ്യവസ്ഥയിൽ ഗൃഹോപകരണങ്ങൾ വാങ്ങാൻ എത്തിയവരുടെ രേഖകൾ കൈക്കലാക്കിയ ശേഷം ഇ.എം.ഐ വ്യവസ്ഥയിൽ സ്വകാര്യപണമിടപാട് സ്ഥാപനത്തിൽ നിന്നും ലോണെടുക്കുകയായിരുന്നു. ഉപഭോക്താക്കളുടെ ഫോണിലേയ്ക്ക് വന്ന ഒ.ടി.പി വീടുകളിലെത്തിയാണ് ചോദിച്ചു മനസിലാക്കിയത്. ലക്ഷങ്ങൾ തട്ടിയ ഇയാൾ കഴിഞ്ഞദിവസം സ്ഥാപനം പൂട്ടി കടന്നുകളയുകയായിരുന്നു.
കൂടുതൽ പ്രതികളുണ്ടോയെന്ന് അന്വേഷിക്കുന്നതായി പൊലീസ് പറഞ്ഞു.