പാലാ: 19കാരനെ കുത്തികൊലപ്പെടുത്തിയ കേസിൽ ഒന്നും രണ്ടും പ്രതികൾക്ക് ജീവപര്യന്തം തടവും പിഴയും ശിക്ഷ വിധിച്ച് കോടതി. ഒന്നാം പ്രതി കൊല്ലം കൊട്ടാരക്കര സ്വദേശി ജയകൃഷ്ണൻ, രണ്ടാം പ്രതി എറണാകുളം വടക്കൻ പറവൂർ സ്വദേശി മധുസൂദൻ എന്നിവർക്കെതിരെയാണ് പാലാ അഡീഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് ജഡ്ജി കെ.അനിൽകുമാർ വിധി പ്രസ്താവിച്ചത്. ജീവപര്യന്തം ശിക്ഷയ്ക്ക് പുറമെ അമ്പതിനായിരം രൂപ പിഴയും, പിഴ ഒടുക്കിയില്ലെങ്കിൽ ഒരുവർഷം കഠിനതടവിനും കോടതി ശിക്ഷ വിധിച്ചു.

ആലപ്പുഴ തമ്പോളി സ്വദേശി മിഥുൻ (19)നെ കൊലപ്പെടുത്തിയ കേസിലാണ് കോടതി വിധി. 2014 ഓഗസ്റ്റ് 31നായിരുന്നു കേസിനാധാരമായ സംഭവം. പ്രോസിക്യൂഷൻ ഭാഗത്തിനുവേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ജെയ്‌മോൻ ജോസ് പരിപ്പീറ്റത്തോട്ട് ഹാജരായി.