
കാഞ്ഞിരപ്പള്ളി : താലൂക്കിലെ മുക്കട കൂപ്പ് നമ്പർ 3, ആലപ്ര, മേലേക്കവല, വളകോടി ചതുപ്പ്, വഞ്ചികപ്പാറ, നെടുമ്പറം ചതുപ്പ് തുടങ്ങിയ പ്രദേശങ്ങളിലെ പട്ടയ പ്രശ്‌നത്തിന് പരിഹാരമാകുന്നു. സംസ്ഥാനത്ത് നടന്നുകൊണ്ടിരിക്കുന്ന ഡിജിറ്റൽ സർവേയിൽ ഈ പ്രദേശംകൂടി ഉൾപ്പെടുത്താൻ റവന്യൂ മന്ത്രി ഉത്തരവ് നൽകിയതായി ചീഫ് വിപ്പ് ഡോ.എൻ.ജയരാജ് അറിയിച്ചു. ഇത് സംബന്ധിച്ച് മന്ത്രിക്ക് ചീഫ് വിപ്പ് പ്രത്യേക കത്ത് നൽകിയിരുന്നു. ഇതുകൂടി പരിഗണിച്ചാണ് മന്ത്രി ഉത്തരവു നൽകിയത്. 668 കുടുംബങ്ങൾക്കാണ് നിലവിൽ പട്ടയം ലഭിക്കാനുള്ളത്. ഇവരെല്ലാം വനാതിർത്തിക്ക് സമീപം താമസിക്കുന്നവരാണ്.