veg

പാലാ : ഭരണങ്ങാനം ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ് സംരംഭം നേച്ചേഴ്‌സ് ഫ്രഷ് വെജിറ്റബിൾ കിയോസ്‌ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിസമ്മ സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ പ്രവർത്തകരുടെ കാർഷിക ഉത്പന്നങ്ങൾ ജനങ്ങളിൽ എത്തിക്കുക എന്നതാണ് എന്നതാണ് കിയോസ്‌കിന്റെ ലക്ഷ്യം. ഇടമറ്റം കുന്നേമുറി പാലത്തിനു സമീപം നടന്ന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് അംഗം ജോസ്‌കുട്ടി അമ്പലമറ്റത്തിൽ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് വിനോദ് ചെറിയാൻ വേരനാനിക്കൽ ആദ്യ വില്പന നടത്തി. ജെസി ജോസ്, എൻ.എം. ബിജു സോബി സേവിയർ, സുധാ ഷാജി, ബീന ടോമി, റെജി മാത്യു, രാഹുൽ ജി. കൃഷ്ണൻ, അനുമോൾ മാത്യു, എൽസമ്മ ജോർജുകുട്ടി എന്നിവർ പങ്കെടുത്തു.