pk-manilal

വൈക്കം: ക്ഷാമാശ്വാസ കുടിശിക ഉത്തരവിൽ പെൻഷൻകാരെ വഞ്ചിച്ചെന്ന് ആരോപിച്ച് കേരള സ്‌റ്റേറ്റ് സർവീസ് പെൻഷണേഴ്‌സ് അസോസിയേഷൻ വൈക്കം സബ്ട്രഷറിക്ക് മുന്നിൽ പ്രതിഷേധ ധർണ നടത്തി. കെ.എസ്.എസ്.പി.എ ജില്ലാ പ്രസിഡന്റ് പി.കെ. മണിലാൽ ഉത്തരവ് കത്തിച്ച് പ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് ബി.ഐ. പ്രദീപ് കുമാർ അധ്യക്ഷതവഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ഇ.എൻ. ഹർഷകുമാർ, പി.വി.സുരേന്ദ്രൻ, എം.കെ. ശ്രീരാമചന്ദ്രൻ, ലീല അക്കരപ്പാടം, ഇടവട്ടം ജയകുമാർ, സുരേഷ് കുമാർ തുടങ്ങിയവർ പ്രസംഗിച്ചു.