toliet

കോട്ടയം : പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി മണർകാട് യു.പി സ്‌കൂളിലും, പാമ്പാടി സർക്കാർ ടെക്‌നിക്കൽ ഹൈസ്‌കൂളിലും നിർമ്മിച്ച ടോയ്‌ലെറ്റിന്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ എബ്രഹാം നിർവഹിച്ചു. അഞ്ചു ലക്ഷം രൂപ വീതം ചെലവഴിച്ചാണ് ടോയ്‌ലറ്റ് നിർമിച്ചത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.സി.ബിജു അദ്ധ്യക്ഷനായി. പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യവിദ്യാഭ്യാസ സ്ഥിരംസമിതി അദ്ധ്യക്ഷ പ്രേമ ബിജു, മണർകാട് ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരംസമിതി അദ്ധ്യക്ഷ രജിത അനീഷ്, ഗ്രാമ പഞ്ചായത്തംഗം ജാക്ക്‌സൺ മാത്യു എന്നിവർ പങ്കെടുത്തു. പാമ്പാടിയിൽ നടന്ന ചടങ്ങിൽ പഞ്ചായത്തംഗം സെബാസ്റ്റ്യൻ ജോസഫ്, സ്‌കൂൾ സൂപ്രണ്ട് എ.പി. അനീഷ്, സ്റ്റാഫ് സെക്രട്ടറി ഷിജി വി. എബ്രഹാം എന്നിവർ പങ്കെടുത്തു.