job

കോട്ടയം : എം.ജി സർവകലാശാലാ എംപ്ലോയ്‌മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോയുടെ കോട്ടയം മോഡൽ കരിയർ സെന്ററിന്റെ ആഭിമുഖ്യത്തിൽ 19 ന് രാവിലെ 10 ന് സൗജന്യ തൊഴിൽ മേള നടത്തും. സ്വകാര്യ ബാങ്കിന്റെ ജില്ലയിലെ വിവിധ ബ്രാഞ്ചുകളിലെയും എറണാകുളം കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ബിസിനസ് പ്രോസസിംഗ് ആൻഡ് ടെക്‌നോളജി മാനേജ്മന്റ് കമ്പനിയിലെയും വിവിധ തസ്തികകളിലുള്ള 150 ഒഴിവുകളിലേക്കുമാണ് അവസരം. പ്ലസ് ടു, ഡിഗ്രി, പി.ജി യോഗ്യതയുള്ളവർക്ക് bit.ly/mcckottayam എന്ന ഗൂഗിൾ ഫോം ലിങ്കിലൂടെ അപേക്ഷിക്കാം. അതിരമ്പുഴയിലെ സർവകലാശാലാ എംപ്ലോയ്‌മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോയിൽ രാവിലെ 9.30 ന് എത്തണം.