
പാലാ: ഏറ്റുമാനൂർ പൂഞ്ഞാർ ഹൈവേയിൽ പുലിയന്നൂരിൽ റോഡ് നിർമ്മാണത്തിലെ അപാകതമൂലം കോളേജ് വിദ്യാർത്ഥി മരണപ്പെട്ട സംഭവത്തിൽ പൊതുമരാമത്ത് അധികൃതർക്കെതിരെ നരഹത്യയ്ക്ക് കേസെടുക്കണമെന്നാവശ്യപ്പെട്ട് മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ അരുണാപുരത്ത് പൊതുമരാമത്ത് വകുപ്പ് കാര്യാലയത്തിനു മുന്നിൽ പ്രതിഷേധ ധർണ നടത്തി. ഫൗണ്ടേഷൻ ചെയർമാൻ എബി ജെ. ജോസ് ഉദ്ഘാടനം ചെയ്തു. ഈ നരഹത്യയിൽ പൊതുമരാമത്ത് ഉദ്യോഗസ്ഥരാണ് കുറ്റക്കാർ. ഉദ്യോഗസ്ഥർക്കെതിരെ സർക്കാർ കർശന നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അഡ്വ. സന്തോഷ് മണർകാട്ട് അദ്ധ്യക്ഷത വഹിച്ചു. സാംജി വാഴേപറമ്പിൽ, ബിപിൻ തോമസ്, വിദ്യാധരൻ സി.ടി, ജോബി മാത്യു, അമൽ ജോസഫ്, അമൽ കെ. ഷിബു എന്നിവർ പ്രസംഗിച്ചു.