prethishedham

വൈക്കം : 39 മാസത്തെ ക്ഷാമാശ്വാസ കുടിശിക നൽകാത്ത സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്‌സ് അസോസിയേഷൻ കടുത്തുരുത്തി നിയോജക മണ്ഡലം കമ്മറ്റി സബ് ട്രഷറി ധർണ നടത്തി. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കെ.ഡി.പ്രകാശൻ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് സിറിയക് ഐസക് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന കൗൺസിൽ അംഗം ഒ.എം.വിശ്വംഭരൻ, ജില്ലാ വൈസ് പ്രസിഡന്റ് കാളികാവ് ശശികുമാർ, നിയോജകമണ്ഡലം സെക്രട്ടറി ടി.പി.ഗംഗാദേവി, ബേബി തോമസ് തുടങ്ങിയവർ സംസാരിച്ചു. സോമൻ കണ്ണം പുഞ്ചയിൽ, സാബു നെടുങ്കറ്റയിൽ, ടി.എസ് ബാബു, വി..ജെ.സജിമോൻ , എം.യു.സൈമൺ, ഉഷ ഹരികുമാർ തുടങ്ങിയവർ നേതൃത്വം നൽകി.