
കോട്ടയം : കുടുംബശ്രീ വാഴൂർ ,ഏറ്റുമാനൂർ ബ്ലോക്കുകളിൽ നടപ്പാക്കുന്ന എസ്.വി.ഇ.പി പദ്ധതിയിൽ മൈക്രോ എന്റെർപ്രൈസ് കൺസൾട്ടന്റുമാരുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്രായപരിധി 25 - 45. യോഗ്യത : പ്ലസ് ടു. അപേക്ഷകർ അതത് ബ്ലോക്ക് പരിധിയിൽ സ്ഥിര താമസക്കാരും കുടുംബശ്രീ അംഗമോ കുടുംബാംഗമോ ഓക്‌സിലറി ഗ്രൂപ്പ് അംഗമോ ആയിരിക്കണം. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 47 ദിവസത്തെ റസിഡൻഷ്യൽ പരിശീലനമുണ്ട്. താത്പര്യമുള്ളവർ വെള്ളക്കടലാസ്സിൽ എഴുതിയ അപേക്ഷയോടൊപ്പം അയൽക്കൂട്ട കുടുംബാംഗം /ഓക്‌സിലറി ഗ്രൂപ്പ് അംഗം എന്നു തെളിയിക്കുന്ന സി.ഡി.എസിന്റെ കത്ത് എന്നിവ സഹിതം ഏപ്രിൽ ആറിന് വൈകിട്ട് അഞ്ചിനു മുൻപായി കുടുംബശ്രീ ജില്ലാ മിഷൻ ഓഫീസിൽ സമർപ്പിക്കണം.ഫോൺ : 04812302049