പാലാ: പുലിയന്നൂർ കാണിക്കമണ്ഡപം കവലയിലെ അപകടക്കുരുക്കിന് പരിഹാരം കാണുന്നതിൽ ഉത്തരവാദിത്തപ്പെട്ടവർ കാണിക്കുന്ന അനാസ്ഥയിൽ സഫലം 55 പ്ലസ് പ്രതിഷേധിച്ചു.
കഴിഞ്ഞ നവംബർ മൂന്നിന് സഫലം ഭാരവാഹികൾ ജില്ലാ കളക്ടറെ നേരിൽ കണ്ട് നിവേദനം സമർപ്പിച്ചിരുന്നു. വിദഗ്ധർ തയാറാക്കിയ ട്രാഫിക് റൂട്ട് മാപ്പ് സഹിതം വൺവേ ഏർപ്പെടുത്തുന്നതടക്കമുള്ള നിർദ്ദേശങ്ങളാണ് ഉൾപ്പെടുത്തിയിരുന്നത്. മൂന്ന് മാസം കഴിഞ്ഞിട്ടും യാതൊരുവിധ പ്രതികരണവും ഉണ്ടായിട്ടില്ല. സഫലം മാസിക എഡിറ്റർ രവി പുലിയന്നൂർ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി വി. എം.അബ്ദുള്ള ഖാൻ, പി.എസ്.മധുസൂദനൻ, സഞ്ജീവ് ജി.എന്നിവർ പ്രസംഗിച്ചു.