മുണ്ടക്കയം: പുത്തൻചന്തയിലെ പഞ്ചായത്ത് സ്റ്റേഡിയം നവീകരണത്തിന് ടെൻഡർ ക്ഷണിച്ചതായി അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ അറിയിച്ചു. എം.എൽ.എ ആസ്തി വികസനഫണ്ടിൽ നിന്ന് 50 ലക്ഷവും കായിക വികസനവകുപ്പ് മുഖേന 50 ലക്ഷം രൂപയും ഉൾപ്പെടെ ഒരു പഞ്ചായത്തിൽ ഒരു കളിക്കളം പദ്ധതിയിൽപ്പെടുത്തി 1 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. ഫുട്‌ബോൾ കോർട്ട്,വോളിബോൾ കോർട്ട്, അത്ലറ്റിക് ട്രാക്കുകൾ, ഡ്രെയനേജ് സംവിധാനം, ഫെൻസിങ്ങ്, ടൈൽ പാകൽ, ഇലക്ട്രിക്കൽ വർക്കുകൾ എന്നിവ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കായികമേളകൾ ഉൾപ്പെടെ നടത്തുന്നതിന് സ്റ്റേഡിയം സജ്ജമാക്കുമെന്നും ഇതിന്റെ ഭാഗമായി മുണ്ടക്കയം ബൈപ്പാസിൽ നിന്നും സ്റ്റേഡിയം ഭാഗത്തേക്ക് നടപ്പാലം നിർമ്മിക്കുന്നതിന് നടപടികൾ സ്വീകരിക്കുമെന്നും എം.എൽ.എ അറിയിച്ചു