
കോട്ടയം: ജില്ലാ സപ്ലൈ ഓഫീസിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ലോക ഉപഭോക്തൃ അവകാശദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു നിർവഹിച്ചു. എ.ഡി.എം ബീന പി.ആനന്ദ് അദ്ധ്യക്ഷയായിരുന്നു. കെൽട്രോൺ സീനിയർ ടെക്‌നിക്കൽ അസിസ്റ്റന്റ് പ്രവീൺ കുമാർ 'ഉപഭോക്താക്കൾക്കുവേണ്ടി ഉത്തരവാദിത്തമുള്ളതും നീതിപൂർവകവുമായ നിർമ്മിത ബുദ്ധി (എ.ഐ)' എന്ന വിഷയത്തിൽ ക്ലാസെടുത്തു. ജില്ലാ സപ്ലൈ ഓഫീസർ സ്മിത ജോർജ്, കൺസ്യൂമർ പ്രൊട്ടക്ഷൻ ആൻഡ് സിറ്റിസൺസ് റൈറ്റ്‌സ് ഫോറം സംസ്ഥാന ജനറൽ സെക്രട്ടറി ജെയിംസ് കലാവടക്കൻ, പി.ഐ. മാണി, രാജി ചന്ദ്രൻ, എം.ആർ. മനോജ് കുമാർ തുടങ്ങിയവർ സംസാരിച്ചു.