പനമറ്റം: ഭഗവതി ക്ഷേത്രത്തിലെ മീനപ്പൂര മഹോത്സവം 17 മുതൽ 23 വരെ നടക്കും. എല്ലാ ദിവസവും രാവിലെ ഗണപതിഹവനം, അഭിഷേകം, ഉഷ:പൂജ. 8.30 മുതൽ 11 വരെ തിരുമുമ്പിൽ പറയെടുപ്പ്, നവകം, ഉച്ചപൂജ, കലശാഭിഷേകം എന്നിവ ഉണ്ട്. 17ന് രാത്രി 7ന് നൃത്തനൃത്യങ്ങൾ. 7.45ന് സംഗീത സദസ്. 9.30ന് പടയണി (ആചാര ചടങ്ങുകൾ മാത്രം ). 18ന് രാത്രി 7.15ന് നൃത്തനൃത്യങ്ങൾ. 8.30ന് കരോക്കെ ഗാനമേള. 19ന് രാത്രി 7.15ന് തിരുവാതിരകളി. 8.30ന് സംഗീതസദസ്. 20ന് രാത്രി 7.15ന് തിരുവാതിരകളി, 8.30ന് ഗാനമേള. 21ന് രാവിലെ 8.30ന് നാരായണീയ പാരായണം. 11.30ന് സമൂഹസദ്യ. രാത്രി 7.15ന് അക്ഷരശ്ലോകസദസ്. 8ന് കഥകളി. 22ന് രാത്രി 7ന് ഡാൻസ്, 7.15ന് തിരുവാതിരകളി, 8.30ന് തുടിയാട്ടം നാടൻപാട്ട്. 23ന് പുലർച്ചെ എണ്ണക്കുടം. രാവിലെ 8.30ന് ശ്രീബലി എഴുന്നള്ളത്ത്. 12ന് കുംഭകുട നൃത്തം. വൈകിട്ട് 4.30ന് കാഴ്ചശ്രീബലി, 8.30ന് നാടകം. 11ന് എഴുന്നള്ളത്ത്. 12.30ന് പൂരം ഇടി. 24ന് ശാസ്താംപാട്ട്, 25ന് ഭൂതത്താൻ പാട്ട്, രാത്രി 8ന് കരിക്കേറ്.