ചെറുവള്ളി: ദേവീക്ഷേത്രത്തിൽ ഉത്സവം ഇന്ന് മുതൽ 24 വരെ നടക്കും. 16ന് വൈകിട്ട് ആറിന് കൊടിക്കൂറ സമർപ്പണം, 6.30ന് ദേശവിളക്ക്, ഏഴിന് കൊടിയേറ്റ്. തന്ത്രി താഴമൺമഠം കണ്ഠര് മോഹനരും മേൽശാന്തി മുഖ്യപ്പുറത്തില്ലം ശ്രീവത്സൻ നമ്പൂതിരിയും കാർമ്മികത്വം വഹിക്കും. പൊതുസമ്മേളനം ദേവസ്വംബോർഡ് പ്രസിഡന്റ് പി.എസ്.പ്രശാന്ത് ഉദ്ഘാടനം ചെയ്യും. ഉപദേശകസമിതി പ്രസിഡന്റ് അഭിലാഷ് ബാബു അദ്ധ്യക്ഷത വഹിക്കും. 8.30ന് ഗാനമേള. 17ന് രാത്രി ഏഴിന് ഡാൻസ്, 8.30ന് നാടകം. 18ന് വൈകിട്ട് 6.45ന് തിരുവാതിര, 8.30ന് മുടിയേറ്റ്. 19ന് വൈകിട്ട് ഏഴിന് നളചരിതം നാലാംദിവസം മേജർസെറ്റ് കഥകളി. 20ന് വൈകിട്ട് ഏഴിന് കൈകൊട്ടിക്കളി, 8.15ന് കരോക്കെഗാനമേള. 21ന് വൈകിട്ട് 7.30ന് വീരനാട്യം, എട്ടിന് തിരുവാതിര, 8.30ന് കളരിപ്പയറ്റ്പ്രദർശനം. 22ന് രാത്രി 8.30ന് നൃത്തമഞ്ജരി. 23ന് ഉച്ചയ്ക്ക് ഒന്നിന് ഓട്ടൻതുള്ളൽ, 2.30ന് തിരുവാതിര, 6.45ന് ജയകേരളയുടെ ശലഭോത്സവം. 24ന് ആറാട്ടുത്സവം, ഒൻപതിന് മ്യൂസിക്കൽ യോഗ, 12.15ന് ആറാട്ടെഴുന്നള്ളിപ്പ്, ഒന്നിന് ഭക്തിഗാനസുധ, 6.30ന് സംഗീതക്കച്ചേരി, 8.30ന് ആറാട്ടെതിരേൽപ്പ്, 11.30ന് കൊടിയിറക്ക്. തുടർന്ന് ഗാനമേള. രണ്ടാംഉത്സവദിവസം മുതൽ രാവിലെ 10ന് ശ്രീബലി, രാത്രി 8.30ന് കളമെഴുത്തുംപാട്ടും, 19, 20, 21, 22 തീയതികളിൽ രാത്രി 8.30ന് എതിരേൽപ്പും, വാഹനം എഴുന്നള്ളിപ്പും. 21നും 23നും ഉച്ചയ്ക്ക് ഒന്നിന് ഉത്സവബലിദർശനം, 23ന് മഹാപ്രസാദമൂട്ട്.