കോട്ടയം: എൻ.ജി.ഒ യൂണിയൻ ജില്ലാ സമ്മേളനം ഇന്നും നാളെയും സി.എസ്.ഐ റിട്രീറ്റ് സെന്ററിൽ നടക്കും. രാവിലെ 9.30ന് പതാക ഉയർത്തൽ, 10ന് ജില്ലാ കൗൺസിൽ യോഗം, ഉച്ചകഴിഞ്ഞ് 2.30ന് തിരഞ്ഞെടുപ്പ്. 3.15ന് പ്രതിനിധി സമ്മേളനം സി.ഐ.ടി.യു അഖിലേന്ത്യ ജനറൽ കൗൺസിൽ അംഗം എ.വി. റസൽ ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് എം.എൻ.അനിൽകുമാർ അദ്ധ്യക്ഷനാകും. എഫ്.എസ്.ഇ.ടി.ഒ ജില്ലാ പ്രസിഡന്റ് കെ.എസ്.അനിൽകുമാർ, രാജേഷ് ഡി. മാന്നാത്ത്, പ്രൊഫ.കെ. സദാശിവൻ നായർ എന്നിവർ പ്രസംഗിക്കും. നാളെ ഉച്ചകഴിഞ്ഞ് രണ്ടിന് സുഹൃദ്‌സമ്മേളനം സി.ഐ.ടി.യു സംസ്ഥാന വൈസ് പ്രസിഡന്റ് ടി.ആർ.രഘുനാഥൻ ഉദ്ഘാടനം ചെയ്യും. വിവിധ സംഘടനാ ഭാരവാഹികളായ ടി.രാജേഷ്, ഷാജിമോൻ ജോർജ്, എം.എസ്.സുരേഷ്, ഡോ. യു.എസ്.സജീവ്, ഡോ.ടി.പി.വിനു, കെ.വി.സിന്ധു തുടങ്ങിയവർ പ്രസംഗിക്കും.