കോട്ട​യം: ഗ​വ.മെ​ഡി​ക്കൽ കോ​ളേ​ജി​ലെ മെ​ഡിസിൻ വി​ഭാ​ഗത്തി​നോ​ട് ചേർ​ന്ന് പ്ര​വർ​ത്തി​ക്കു​ന്ന കേ​ര​ള സംസ്ഥാ​ന എ​യ്ഡ്‌​സ് ക​ൺ​ട്രോൾ സൊ​സൈ​റ്റി​യു​ടെ ആന്റി റി​ട്രോ വൈ​റൽ തെ​റാ​പ്പി സെന്ററിൽ ക​രാ​റ​ടി​സ്ഥാ​ന​ത്തി​ൽ വിവിധ ത​സ്​തി​ക​കളിലേക്ക് അപേക്ഷ ക്ഷണിച്ചു.
മെ​ഡി​ക്കൽ ഓ​ഫീ​സർ ത​സ്​തി​കയിൽ രണ്ട് ഒഴിവുകളാണുള്ളത്. 72,000 രൂ​പയാണ് പ്ര​തി​മാ​സ വേ​ത​നം. യോ​ഗ്യ​ത എം.ബി.ബി.എസ്.(റ്റി.സി.മെ​ഡി​ക്കൽ കൗൺസിൽ ര​ജി​സ്‌​ട്രേ​ഷൻ നിർ​ബന്ധം). കൗൺസിലർ ത​സ്​തി​കയിൽ രണ്ട് ഒഴിവുകളാണുള്ളത്. 21,000രൂ​പയാണ് പ്ര​തിമാ​സ വേ​ത​നം. എം.എ​സ്.ഡ​ബ്ല്യു (മെ​ഡി​ക്കൽ ആൻ​ഡ് സൈ​ക്ക്യാ​ട്രി​ക് സോഷ്യൽ വർക്ക്) യാണ് യോ​ഗ്യ​ത. താത്​പ​ര്യ​മുള്ള​വർ സർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​ടെ അസലും സാ​ക്ഷ്യ​പ്പെ​ടുത്തി​യ പ​കർ​പ്പു​കൾ സ​ഹി​തം 18ന് രാ​വി​ലെ 11ന് കോട്ട​യം ഗ​വ.മെ​ഡി​ക്കൽ കോ​ളേജ്, പ്രിൻ​സിപ്പാൽ ഓ​ഫീസിൽ ന​ട​ക്കു​ന്ന വാ​ക്-ഇൻ-ഇന്റർ​വ്യൂവിൽ ഹാ​ജ​രാ​കണം. യോ​ഗ്യരാ​യ ഉ​ദ്യോ​ഗാർ​ത്ഥിക​ളെ അ​ഭി​മു​ഖ​ത്തി​നു ശേ​ഷം നി​യ​മി​ക്കും.