കോട്ടയം: മേജർ കിളിരൂർ ദേവിക്ഷേത്രത്തിലെ ഉത്സവം ഇന്ന് കൊടിയേറി 23ന് ആറാട്ടോടെ സമാപിക്കും. ഇന്നു രാത്രി 7.30ന് ഭദ്രകാളി മറ്റപ്പിള്ളിമന നാരായണൻ നമ്പൂതിരിപ്പാടിന്റെ കാർമികത്വത്തിലാണ് കൊടിയേറ്റ് . തുടർന്ന് വെടിക്കെട്ട്. കലാവേദിയിൽ രാവിലെ 7 മുതൽ ഉദയാസ്തമന ഭാഗവതപാരായണം. വൈകിട്ട് 8.15ന് തിരുവാതിര. 8.45 മുതൽ ആനന്ദനടനം. 17ന് രാവിലെ 9ന് പകലാറാട്ട്. 12ന് ഉത്സവബലിദർശനം. രാത്രി 9ന് വിളക്ക് എഴുന്നള്ളിപ്പ്. കലാവേദിയിൽ വൈകിട്ട് 7ന് കൈകൊട്ടികളി. 7.30 മുതൽ ഫ്യൂഷൻ തിരുവാതിര ആൻഡ് നൃത്തനൃത്തങ്ങൾ .

18ന് രാത്രി 7ന് തിരുവാതിര . 9ന് വിളക്കെഴുന്നള്ളിപ്പ്. 8മുതൽ കഥകളി കഥ പ്രഹ്ളാചരിത്രം . 19ന് വൈകിട്ട് 7ന് തിരുവാതിര. 7.30ന് നാടൻ പാട്ടുകൾ. 9 മുതൽ വിളക്ക്. 20ന് രാത്രി 7ന് മോഹനനടനം . 8ന് ഗാനമേള . 21ന് വൈകിട്ട് 7ന് തിരുവാതിര. 7.30 മുതൽ നൃത്തനൃത്യങ്ങൾ. 9ന് വിളക്ക് എഴുന്നള്ളിപ്പ്. 22ന് വലിയവിളക്ക്. വൈകിട്ട് 7 മുതൽ പിന്നൽ തിരുവാതിര. 7.30ന് ഗാനമേള. 10ന് വലിയവിളക്ക്.