എരുമേലി: എസ്.എൻ.ഡി.പി യോഗം വനിതാസംഘം എരുമേലി യൂണിയനിൽ ഇന്ന് രണ്ടിന് സ്ത്രീ ശക്തി അധികാരത്തിലേയ്ക്ക് എന്ന വിഷയത്തിൽ സെമിനാർ നടത്തും. യൂണിയൻ വൈസ് ചെയർമാൻ കെ.ബി.ഷാജി ഉദ്ഘാടനം ചെയ്യും. വനിതാസംഘം ചെയർപേഴ്സൺ സുജാത ഷാജി അദ്ധ്യക്ഷത വഹിക്കും. യൂണിയൻ കൺവീനർ എം.വി.അജിത് കുമാർ വനിതാദിന സന്ദേശം നൽകും. വനിതാസംഘം കേന്ദ്രസമിതി അംഗം ശൈലജ രവീന്ദ്രൻ മുഖ്യപ്രഭാഷണം നടക്കും. ഭാരവാഹികളായ ജി.വിനോദ്, വിശ്വനാഥൻ, രവികുമാർ, ഉണ്ണികൃഷ്ണൻ, ബ്രഷ്നേവ്, സന്തോഷ് പാലമൂട്ടിൽ, റജിമോൻ, സുനു സി.സുരേന്ദ്രൻ, അനൂപ് രാജു, രാധാമണി, സുധർമണി എന്നിവർ സംസാരിക്കും. കൺവീനർ ശോഭന മോഹൻ സ്വാഗതവും കൗൺസിലർ ഓമന രാജു നന്ദിയും പറയും.