anachady

വൈക്കം : ഓൾ ഇന്ത്യ കോൺഫെഡറേഷൻ ഒഫ് ആമചാടി തേവൻ വൈക്കം അയ്യങ്കാളി ഓർഗനൈസേഷന്റെ നേതൃത്വത്തിൽ ജില്ലാ കൺവെൻഷനും ആമചാടി തേവൻ അനുസ്മരണവും നടത്തി. നഗരസഭ ചെയർപേഴ്‌സൺ പ്രീതാ രാജേഷ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സി.ജെ തങ്കച്ചൻ അദ്ധ്യക്ഷത വഹിച്ചു. വനിതാ വിംഗ് പ്രസിഡന്റ് അഡ്വ.പി.കെ ശാന്തമ്മ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന കമ്മിറ്റി അംഗം രാജൻ അക്കരപ്പാടം അനുസ്മരണ പ്രഭാഷണം നടത്തി. ജനറൽ സെക്രട്ടറി പി.വി നടേശൻ, വൈസ് പ്രസിഡന്റ് തിലകമ്മ പ്രേംകുമാർ, ജനറൽ സെക്രട്ടറി ഐ.ആർ സദാനന്ദൻ, ആമചാടി തേവന്റെ ചെറുമകൻ കമൽ ഗിപ്ര, അപ്പു കാപ്പിൽ, കുഞ്ഞുമോൻ പുളിക്കൻ, കെ.പ്രഭാകരൻ, വി.സി സുനിൽ, വൈക്കം കണ്ണൻ, കെ.കൃഷ്ണൻകുട്ടി, മാന്നാർ വിജയൻ എന്നിവർ പ്രസംഗിച്ചു.