
വൈക്കം : വെച്ചൂർ പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വയോജനങ്ങൾക്ക് കട്ടിലുകൾ വിതരണം ചെയ്തു. ജനറൽ പട്ടികജാതി വിഭാഗങ്ങൾക്കായി അഞ്ചുലക്ഷം രൂപ വിനിയോഗിച്ച് 191 കട്ടിലുകളാണ് വിതരണം ചെയ്തത്. ഇടയാഴം രുക്മിണി ഓഡിറ്റോറിയത്തിൽ നടന്ന യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ.ഷൈല കുമാർ കട്ടിൽ വിതരണോദ്ഘാടനം നിർവഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിൻസി ജോസഫ് അദ്ധ്യക്ഷതവഹിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സോജി ജോർജ്, പഞ്ചായത്ത് അംഗങ്ങളായ എൻ. സുരേഷ് കുമാർ, എൻ. സഞ്ജയൻ, ബിന്ദുരാജു, ഗീതാ സോമൻ, ഐ സി ഡി എസ് സൂപ്പർവൈസർ രമ്യ തുടങ്ങിയവർ പങ്കെടുത്തു.