kkrenjith

വൈക്കം : ടെംപ്ലേറ്റ് സമ്പ്രദായത്തിൽ ആധാരം തയ്യാറാക്കുന്ന സംവിധാനം സർക്കാർ ഉപേക്ഷിക്കണമെന്ന് ആധാരം എഴുത്ത് അസോസിയേഷൻ ആവശ്യപ്പെട്ടു. ഈ ആവശ്യമുന്നയിച്ച് ആധാരം എഴുത്ത് അസോസിയേഷൻ വൈക്കം യൂണിറ്റിന്റെ നേതൃത്വത്തിൽ വൈക്കം സബ് രജിസ്ട്രാർ ഓഫീസിന് മുൻപിൽ ധർണ നടത്തി. തൊഴിലിന് സംരക്ഷണ സഹായ നടപടി ഉണ്ടായില്ലെങ്കിൽ സമരം ശക്തമാക്കുമെന്ന് അസോസിയേഷൻ പ്രഖ്യാപിച്ചു. വൈക്കം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.കെ.കെ രഞ്ജിത്ത് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ജോയി ഐസക്ക് അദ്ധ്യക്ഷത വഹിച്ചു. മുൻ ജില്ലാ സെക്രട്ടറി സി.എൻ ബാബു, വൈസ് പ്രസിഡന്റ് ശിവപ്രസാദ്, യൂണിറ്റ് സെക്രട്ടറി പി.ടി പ്രിൻസ്, ട്രഷറർ കെ.എൻ ഹരിക്കുട്ടൻ എന്നിവർ പ്രസംഗിച്ചു.