kss

കോട്ടയം : കോട്ടയം സോഷ്യൽ സർവീസ് സൊസൈറ്റിയുടെ നേതൃത്വത്തിൽ നടപ്പിലാക്കി വരുന്ന ക്ഷേമ പ്രവർത്തനങ്ങളുടെ ഭാഗമായി സ്വാശ്രയ സംഘ പ്രതിനിധി സംഗമവും ബോധവത്ക്കരണ പരിപാടിയും സംഘടിപ്പിച്ചു. തെള്ളകം ചൈതന്യയിൽ സംഘടിപ്പിച്ച സംഗമത്തിന്റെ ഉദ്ഘാടനം മുനിസിപ്പൽ ചെയർപേഴ്‌സൺ ബിൻസി സെബാസ്റ്റ്യൻ നിർവഹിച്ചു. സൊസൈറ്റി എക്‌സിക്യുട്ടീവ് ഡയറക്ടർ ഫാ. സുനിൽ പെരുമാനൂർ അദ്ധ്യക്ഷത വഹിച്ചു. കോ-ഓർഡിനേറ്റർമാരായ ബെസ്സി ജോസ്, മേരി ഫിലിപ്പ് എന്നിവർ പ്രസംഗിച്ചു. സ്വാശ്രയസംഘ പ്രവർത്തനങ്ങൾക്ക് പുതിയ ദിശാബോധം നൽകി പ്രവർത്തനങ്ങൾ കൂടുതൽ സജീവമാക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു സംഗമം.