gand

കോട്ടയം : മഹാത്മാഗാന്ധിയുമായി ബന്ധപ്പെട്ട കോട്ടയത്തെ എല്ലാ സ്മാരകങ്ങളും നവീകരിച്ച് സംരക്ഷിക്കുന്നതിന് നടപടി സ്വീകരിക്കുമെന്നും എം ടി സെമിനാരി സ്‌കൂളിൽ ഗാന്ധിജി വിശ്രമിച്ച മന്ദിരം തീർത്ഥാടന കേന്ദ്രമായി ഉയർത്തുമെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ. ഗാന്ധിജിയുടെ കോട്ടയം സന്ദർശനത്തിന്റെ ശതാബ്ദിയോട് അനുബന്ധിച്ച് ഗാന്ധിസദനിൽ ചേർന്ന ഗാന്ധിയൻ സംഘടന പ്രതിനിധികളുടെ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കെപിസിസി സെക്രട്ടറി കുഞ്ഞ് ഇല്ലംപള്ളി അദ്ധ്യക്ഷത വഹിച്ചു. ഹരിജൻ സേവക്ക് സമാജ് സംസ്ഥാന ജനറൽ സെക്രട്ടറി എം എൻ ഗോപാലകൃഷ്ണ പണിക്കർ, ഗാന്ധി ഫോറം സംസ്ഥാന പ്രസിഡന്റ് ജസ്റ്റിൻ ബ്രൂസ്, കേരള പ്രദേശ് ഗാന്ധിദർശൻ വേദി സംസ്ഥാന സെക്രട്ടറി എ കെ ചന്ദ്രമോഹൻ, നഗരസഭാംഗം സാബു മാത്യു, ബൈജു മാറാട്ടുകുളം എന്നിവർ പ്രസംഗിച്ചു.