പാലാ: വെള്ളാപ്പാട് വനദുർഗ്ഗാ ഭഗവതി ക്ഷേത്രത്തിലെ മീനപ്പൂര മഹോത്സവത്തിന് ഒരുക്കങ്ങളായതായി ഭാരവാഹികളായ ബിജു ഇലവുങ്കത്തടത്തിൽ, അനീഷ് മധു, അഡ്വ. കെ.ആർ.ശ്രീനിവാസൻ, വിനോദ് പുന്നമറ്റം, ഷിബു കാരമുള്ളിൽ എന്നിവർ അറിയിച്ചു.

19ന് രാവിലെ 6ന് അഷ്ടദ്രവ്യസഹിതം ഗണപതിഹോമം, 9.30ന് ഉമാമഹേശ്വരൻമാർക്ക് കലശാഭിഷേകം, 11ന് പൂമൂടൽ, 1ന് പ്രസാദമൂട്ട്, വൈകിട്ട് 6.30ന് ദീപാരാധന, ഭജന, 7ന് വയലിൻ ഫ്യൂഷൻ.

20ന് രാവിലെ 9.30ന് ഭദ്രകാളിദേവിക്ക് കലശാഭിഷേകം, 1ന് പ്രസാദമൂട്ട്, 12ന് തിരുവാതിരകളി, വൈകിട്ട് 6.30ന് ദീപാരാധന, ദീപക്കാഴ്ച, 7ന് ഗാനമേള.

21ന് രാവിലെ 8.30ന് വിഷ്ണുപൂജ, സുബ്രഹ്മണ്യപൂജ, സർപ്പപൂജ, 1ന് പ്രസാദമൂട്ട്, വൈകിട്ട് 6.30ന് ദീപാരാധന, ദീപക്കാഴ്ച, 7ന് നാടോടിനൃത്തം, 7.15ന്‌കേരള നടനം, 7.30ന് കൈകൊട്ടിക്കളി, 8ന് ഡാൻസ്.

22ന് രാവിലെ 9ന് ദുർഗ്ഗാഭഗവതിക്ക് കലശാഭിഷേകം, തുടർന്ന് മകം തൊഴൽ, 12ന് പ്രസാദമൂട്ട്, വൈകിട്ട് 4ന് ജീവിത പുറപ്പാട്, തിരുവരങ്ങിൽ 9ന് തിരുവാതിരകളി, 10ന് ഭക്തിഗാനാഞ്ജലി, വൈകിട്ട് 5.30ന് ഭക്തിഗാനലഹരി. 6ന് ആശുപത്രി ജംഗ്ഷനിലെ എതിരേൽപ്‌വേദിയിൽ ഭക്തിഗാനസുധ, 6.30ന് വെള്ളാപ്പാട് ഓട്ടോസ്റ്റാന്റിലെ എതിരേല്പ്‌വേദിയിൽ സെമിക്ലാസിക്കൽ ഭക്തിഗാനമേള, വൈകിട്ട് 6ന് ളാലം ക്ഷേത്രത്തിൽ നിന്നും ജീവതയുടെ തിരിച്ചെഴുന്നള്ളത്ത്, 7ന് പാലാ ടൗൺ ബസ് സ്റ്റാന്റ് ജംഗ്ഷനിൽ താലപ്പൊലിയോടെ എഴുന്നള്ളത്തിന് എതിരേല്പ്. ജീവത എഴുന്നള്ളത്ത്‌ ക്ഷേത്രത്തിൽ തിരിച്ചെത്തിയശേഷം വിളക്കൻപൊലി. തുടർന്ന് അത്താഴമൂട്ട്, ദീപാരാധന, ദീപക്കാഴ്ച.

23ന് രാവിലെ 9ന് ഇരട്ടപ്പൊങ്കാല, 12ന് ഉച്ചപൂജ, പൂരംതൊഴൽ, മഹാനിവേദ്യം, 1ന് പൂരം പിറന്നാൾ ഊട്ട്, രാത്രി 7ന് പൂമൂടൽ, 8ന് പൂരം ഇടി. തിരുവരങ്ങിൽ രാവിലെ 8ന് സംഗീതസദസ്, 10ന്‌ സോപാനസംഗീതം, 11ന് ഓട്ടൻതുള്ളൽ, 12ന് തിരുവാതിരകളി, വൈകിട്ട് 7ന് പാലാ രാഗമാലികയിലെ ആർ.എൽ.വി. പുഷ്പാ രാജുവും സംഘവും അവതരിപ്പിക്കുന്ന ശാസ്ത്രീയ നൃത്തസന്ധ്യ.