
കോട്ടയം: ജില്ലയിലെ അംഗീകൃത ശിശു സംരക്ഷണ സ്ഥാപനങ്ങളിൽ താമസിക്കുന്ന കുട്ടികളെ വേനൽ അവധിക്കാലത്ത് പോറ്റി വളർത്താൻ രക്ഷിതാക്കളിൽനിന്ന് അപേക്ഷ ക്ഷണിച്ചു. വെക്കേഷൻ കാലയളവിൽ കുടുംബത്തിന്റെ ശ്രദ്ധയും സംരക്ഷണവും സ്‌നേഹ പരിലാളനയും ലഭ്യമാക്കി സുരക്ഷിതമായി വളരാൻ സാഹചര്യമൊരുക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. 6 വയസ്സിനു മുകളിൽ പ്രായമുള്ള കുട്ടികളെ ഏപ്രിൽ, മേയ് മാസങ്ങളിൽ സ്വന്തം വീട്ടിൽ സംരക്ഷിക്കാൻ പ്രാപ്തിയും സന്നദ്ധതയുമുള്ള 35 വയസിന് മുകളിൽ പ്രായമുള്ള ദമ്പതികൾക്ക് പദ്ധതി പ്രകാരം അപേക്ഷിക്കാം. ഒന്നിലധികം കുട്ടികളെ സംരക്ഷിക്കാൻ സന്നദ്ധരായവർക്ക് മുൻഗണന. വെക്കേഷൻ ഫോസ്റ്റർ കെയർ പദ്ധതി വിജയകരമായി പൂർത്തിയാക്കുന്ന ദമ്പതികളെ ദീർഘകാല (ലോങ് ടേം) ഫോസ്റ്റർ കെയറിലേക്കും പരിഗണിക്കുന്നതാണ്. ഫോൺ 8281893454