job

വാഴൂർ: കേരള നോളജ് എക്കോണമി മിഷൻ സംസ്ഥാനത്ത് ആരംഭിക്കുന്ന ജോബ് സ്റ്റേഷനുകളുടെ ഭാഗമായി കാഞ്ഞിരപ്പള്ളി അസംബ്ലി നിയോജക മണ്ഡലത്തിലെ ജോബ്‌സ്റ്റേഷൻ വാഴൂർ ഗ്രാമപഞ്ചായത്തിൽ പ്രവർത്തനം ആരംഭിച്ചു. ജോബ് സ്റ്റേഷന്റെ ഉദ്ഘാടനം ചീഫ് വിപ്പ് ഡോക്ടർ എൻ.ജയരാജ് നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.പി. റെജി, വൈസ് പ്രസിഡന്റ് ഡി.സേതുലക്ഷ്മി മെമ്പർമാരായ നിഷാ രാജേഷ് ,സൗദ ഇസ്മയിൽ എ.അജിത് കുമാർ, സിന്ധു ചന്ദ്രൻ, ജിബി പൊടിപാറ, ഗ്രാമപഞ്ചായത്ത് സെക്രട്ടറി എം സൗമ്യ, അസി. സെക്രട്ടറി ആർ.മഞ്ജുള, വാഴൂർ ഫാർമേഴ്‌സ് സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് അഡ്വ.ബെജു കെ.ചെറിയാൻ, കുടുംബശ്രീ സി.ഡി.എസ് ചെയർപേഴ്‌സൺ സ്മിത ബിജു, ഒ.കെ ശിവൻകുട്ടി എന്നിവർ സംസാരിച്ചു.