ചിറക്കടവ്:ചിറക്കടവ് അമ്പലം മേക്കുഴ നവീകരിച്ച റോഡ് ചിറക്കടവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ.സി.ആർ.ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗം ലീന കൃഷ്ണകുമാർ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സുമേഷ് ആൻഡ്രൂസ്,എം.ജി.വിനോദ്,ഷാക്കി സജീവ്, പ്രേമചന്ദ്രൻ, ഹരികുമാർ തുടങ്ങിയവർ സംസാരിച്ചു. പഞ്ചായത്തിന്റെ തനത് ഫണ്ടിൽ നിന്നും 6 ലക്ഷം രൂപ ചെലവഴിച്ചാണ് എട്ട്, പതിനേഴ് വാർഡുകളിൽ കൂടി കടന്നുപോകുന്ന റോഡിന്റെ നവീകരണം പൂർത്തീകരിച്ചത്