കുമരകം : കുമരകം സെന്റ് ജോൺസ് ആറ്റാമംഗലം പള്ളിയുടെയും കോട്ടയം വൈ.എം.സി.എയുടെയും തൊടുപുഴ സ്മിത മെമ്മോറിയൽ ഹോസ്പിറ്റൽ ആൻ‌ഡ് റിസേർച്ച് സെന്ററിന്റെ നേതൃത്വത്തിലും നടത്തുന്ന സൗജന്യ മെഗാ ജനറൽ മെഡിക്കൽ ക്യാമ്പ് ഇന്ന് നടക്കും. രാവിലെ 10 മുതൽ ഉച്ചകഴിഞ്ഞ് 2 വരെ ഡോക്ടർമാരുടെ സംഘം രോഗികളെ പരിശോധിക്കും. സൗജന്യമായി മരുന്നുകൾ നൽകും. ജനറൽ മെഡിസിൻ, കാർഡിയാേളജി, ഓങ്കോളജി, ഓർത്തോപീഡിക് എന്നീ വിഭാഗങ്ങളിലെ പ്രശസ്തരായ ഡോക്ടർമാരുടെ സേവനമാണ് ക്യാമ്പിൽ ലഭിക്കുക. രജിസ്ട്രേഷന് 9495100703 എന്ന ഫോൺ നമ്പരിൽ രാവിലെ 10 മുതൽ വൈകുന്നേരം 5 വരെ വിളിക്കുക.