കോട്ടയം : ലഭ്യമായ ജലം കൃത്യമായ അളവിൽ വീതം വച്ച് നൽകി നാട്ടകം പ്രദേശത്തെ കുടിവെള്ളക്ഷാമം പരിഹരിക്കാൻ മന്ത്രി റോഷി അഗസ്റ്റിൻ നിർദ്ദേശം നൽകി. കളക്ടറേറ്റിൽ നടന്ന അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ കെ റോഡ് ക്രോസിംഗിനായി കോൺക്രീറ്റ് ഡ്ര്രക് നിർമ്മിക്കുന്നതിന് മന്ത്രി നിർദ്ദേശിച്ചു. പിന്നീട് മറ്റാവശ്യങ്ങൾക്കും പ്രയോജനകരമായ രീതിയിലാകും ഇത്. മണിപ്പുഴയിൽ ക്രോസ് ചെയ്യുന്ന രീതിയിൽ പൈപ്പ് സ്ഥാപിക്കും. ഭൂമിക്ക് അടിയിലൂടെ തുരന്ന് പൈപ്പ് ഇടുന്നതിനാൽ ട്രാഫിക്കിനെ ബാധിക്കില്ല. ഒരാഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാൻ ഉദ്യോഗസ്ഥർക്ക് മന്ത്രി നിർദ്ദേശം നൽകി.