
ക്രമസമാധാനം പാലിക്കുന്നതിനും ഗതാഗതനിയന്ത്രണത്തിനും ആവശ്യമായ തയാറെടുപ്പുകൾ നടത്താൻ പൊലീസിന് കഴിയുന്നവിധം നേരത്തെ തന്നെ യോഗം നടത്തുന്ന സ്ഥലവും സമയവും ബന്ധപ്പെട്ട പാർട്ടിയോ സ്ഥാനാർഥിയോ പ്രദേശത്തെ പൊലീസ് അധികാരികളെ അറിയിക്കണം.
യോഗം നടത്താൻ ഉദ്ദേശിക്കുന്ന സ്ഥലത്ത് എന്തെങ്കിലും നിയന്ത്രണ ഉത്തരവോ നിരോധനാജ്ഞയോ പ്രാബല്യത്തിലുണ്ടോയെന്ന് പാർട്ടിയോ സ്ഥാനാർത്ഥിയോ മുൻകൂട്ടി അറിഞ്ഞിരിക്കണം. നിയന്ത്രണങ്ങൾ നിലവിലുണ്ടെങ്കിൽ അവ കർശനമായി പാലിക്കണം. ഇത്തരം ഉത്തരവുകളിൽനിന്ന് ഒഴിവാക്കപ്പെടണമെങ്കിൽ മുൻകൂട്ടി അനുമതി നേടണം.
യോഗത്തിൽ ഉച്ചഭാഷിണികളോ മറ്റേതെങ്കിലും സൗകര്യമോ ഉപയോഗിക്കുന്നതിന് അനുവാദമോ ലൈസൻസോ ലഭിക്കണമെങ്കിൽ പാർട്ടിയോ സ്ഥാനാർഥിയോ ബന്ധപ്പെട്ട അധികാരികൾക്ക് മുൻകൂട്ടി അപേക്ഷ നൽകി അനുമതി വാങ്ങണം.
ഒരു യോഗം തടസപ്പെടുത്തുകയോ പ്രശ്‌നമുണ്ടാക്കുകയോ ചെയ്യുന്നവരെ നേരിടേണ്ടിവരുന്ന പക്ഷം സംഘാടകർ ചുമതലയിലുള്ള പൊലീസിന്റെ സഹായം തേടണം. പ്രശ്‌നമുണ്ടാക്കുന്നവർക്കെതിരേ സംഘാടകർ തന്നെ നടപടിയെടുക്കരുത്.
മാതൃകാപെരുമാറ്റച്ചട്ടം
പാലിക്കണം: കളക്ടർ
കോട്ടയം: ലോക്‌സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിൽ മാതൃകാപെരുമാറ്റച്ചട്ടം നിലവിൽ വന്നതായും രാഷ്ട്രീയ കക്ഷികളും സ്ഥാനാർഥികളും ഉദ്യോഗസ്ഥരും മാതൃകാ പെരുമാറ്റച്ചട്ടം കർശനമായി പാലിക്കണമെന്നും ജില്ലാ കളക്ടർ വി. വിഗ്‌നേശ്വരി പറഞ്ഞു. കളക്‌ട്രേറ്റിൽ നടന്ന രാഷ്ട്രീയകക്ഷി പ്രതിനിധികളുടെ യോഗത്തിൽ അദ്ധ്യക്ഷത വഹിക്കുകയായിരുന്നു അവർ.